New Update
Advertisment
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തര്‍ക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്ന പെന്റഗണ്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഇന്ത്യ രംഗത്ത്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന നിര്‍മിച്ചതായി പറയുന്ന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലള്ള പ്രദേശത്താണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
നാല് വര്‍ഷങ്ങളായി ചൈന മേഖലയില്‍ ഒരു സൈനിക പോസ്റ്റ് നിലനിര്‍ത്തുന്നുണ്ട്. അടുത്ത സമയത്ത് നിര്‍മാണങ്ങള്‍ ഒന്നും നടന്നിട്ടില്ല. അപ്പര്‍ സുബന്‍സിരി ജില്ലയിലെ തര്‍ക്ക പ്രദേശത്തുള്ള ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് വ്യത്തങ്ങള്‍ വ്യക്തമാക്കി.