തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ; നാല് മരണം, നിരവധി വീടുകള്‍ തകര്‍ന്നു

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ ഇതുവരെ 4 മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. 263 കുടിലുകള്‍ക്കും 70 70 വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. 300 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.

Advertisment

ചൊവ്വ പുലർച്ചെ 5.30 വരെ ചെന്നൈയിൽ 4.9 സെന്റിമീറ്റർ മഴയും പുതുച്ചേരിയിൽ 8 സെന്റിമീറ്റർ മഴയും ലഭിച്ചു. മഴ കനത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ പല ജില്ലകളും പൊതുഅവധി പ്രഖ്യാപിച്ചു. 24 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം.

Advertisment