/sathyam/media/post_attachments/1lOiKMHUDPecmTXEZE3K.jpg)
ലഖ്‌നൗ: 'സമാജ്‌വാദി അത്തര്‍' എന്ന പേരില്‍ സുഗന്ധദ്രവ്യം പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് അത്തര്‍ പുറത്തിറക്കിയത്.
'ഈ അത്തര്‍ ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സോഷ്യലിസത്തിന്‍റെ ഗന്ധം ലഭിക്കും. ഈ സുഗന്ധം 2022-ഓടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കും', അഖിലേഷ് യാദവ് പറഞ്ഞു.
22 സുഗന്ധ വസ്തുക്കള്‍ ഉപയോഗിച്ചാണ് പെര്‍ഫ്യൂം തയ്യാറാക്കിയിരിക്കുന്നത്. ചുവപ്പും പച്ചയും ചേർന്ന നിറത്തിലുള്ള പാക്കറ്റിലാണ് പെര്‍ഫ്യൂം ലഭ്യമാക്കുന്നത്.