മുംബൈ: 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് ബി.ജെ.പി എംപി വരുണ്‍ ഗാന്ധി. സ്വാതന്ത്ര്യസമര സേനാനികളെ പരാമര്‍ശത്തിലൂടെ അവഹേളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുകയും ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ വാഴ്ത്തുകയും ചെയ്യുന്നു. . ഇപ്പോള്‍ മംഗള്‍ പാണ്ഡേ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത്‌സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുന്നു. ഇതിനെ ഭ്രാന്തെന്നോ, രാജ്യദ്രോഹമെന്നോ ഞാന്‍ വിളിക്കേണ്ടത്?', കങ്കണയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.