സർവീസിൽ നിന്ന് പിരിച്ചുവിട്ടത് യോഗി സർക്കാരിന്റെ പകപ്പോക്കലാണോ എന്ന് സംശയിക്കുന്നു; കോടതിയെ സമീപിക്കും: കഫീല്‍ ഖാന്‍

New Update

publive-image

Advertisment

ന്യൂഡൽഹി: സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പകപോക്കലാണോ എന്ന് സംശയിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സർക്കാർ തന്നില്ലെന്നും കഫീൽ ഖാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലാണ്. സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ പറഞ്ഞു.

Advertisment