New Update
Advertisment
മുംബൈ: ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്ന നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. കങ്കണയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് കത്തില്‍ പറയുന്നു.
പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് അതു നല്‍കിയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കങ്കണയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. കങ്കണയുടെ പദ്മശ്രീ തിരിച്ചെടുക്കണമെന്ന് മുന്‍കേന്ദ്രമന്ത്രിയായ ആനന്ദ ശര്‍മയും ആവശ്യപ്പെട്ടു. കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്.