മിസ്റ്റര്‍ 56 ഇഞ്ചിന് പേടി; ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു: ചൈന വിഷയത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡൽഹി: ചൈനയുമായുള്ള ബന്ധത്തിൽ കേന്ദ്രസർക്കാരിനു പ്രത്യേക നയമില്ലാത്തതിനാൽ രാജ്യസുരക്ഷ ക്ഷമിക്കാനാകാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെടുന്നെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും വ്യത്യസ്ത അഭിപ്രായം എന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കൂടിയാണ് രാഹുലിന്‍റെ വിമര്‍ശനം.

‘കേന്ദ്രസർക്കാരിന്റെ നയമില്ലായ്മയും മിസ്റ്റർ 56 ഇഞ്ച് ഭയപ്പെടുന്നതിനാലും നമ്മുടെ ദേശീയ സുരക്ഷ ക്ഷമിക്കാനാകാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. കേന്ദ്ര സർക്കാർ അസത്യം പ്രചരിപ്പിക്കുമ്പോൾ നമ്മുടെ അതിർത്തികൾ കാക്കാൻ ജീവൻ പണയപ്പെടുത്തുന്ന സൈനികരെക്കുറിച്ചാണ് എന്റെ ചിന്തകൾ.’– രാഹുൽ ഗാന്ധി വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു.

വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും ചൈന അതിര്‍ത്തി വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

rahul gandhi narendra modi
Advertisment