ഈ ഗുജറാത്തി വിവാഹ ക്ഷണക്കത്തിന്റെ ഭാരം 4 കിലോ, ഒരു കാർഡിന് വില 7000, ബദാമും ചോക്ലേറ്റും കൊണ്ട് അലങ്കാരം; മകന്റെ വിവാഹത്തിന് വ്യത്യസ്തമായ ക്ഷണക്കത്തൊരുക്കി രാജ്‌കോട്ട്-സൗരാഷ്‌ട്രയിലെ പ്രമുഖ വ്യവസായി

New Update

publive-image

മകന്റെ വിവാഹത്തിന് വ്യത്യസ്തമായ ക്ഷണക്കത്തൊരുക്കിയിരിക്കുകയാണ് രാജ്‌കോട്ട്-സൗരാഷ്‌ട്രയിലെ പ്രമുഖ വ്യവസായി മൗലേഷ്ഭായ് ഉക്കാനി. രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നവംബർ 14 മുതൽ 16 വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് മൗലേഷ്ഭായ് ഉക്കാനിയുടെയും സോണാൽബെൻ ഉക്കാനിയുടെയും മകൻ ജയ് ഉക്കാനിയുടെ വിവാഹം.

Advertisment

publive-image

ഈ വിവാഹത്തിന്റെ ‘കങ്കോത്രി’ (വിവാഹ കാർഡുകളുടെ ഗുജറാത്തി പദം) ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. 4 കിലോ 280 ഗ്രാം ഭാരമുള്ളതാണ് ഈ വിവാഹ ക്ഷണക്കത്ത്. ഒരു കാർഡിന് 7,000 രൂപയാണ് വില. ഏഴ് പേജുകളുള്ള ഈ കാർഡിൽ മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളുടെ വിശദാംശങ്ങളാണ് ഉള്ളത്. ക്ഷണക്കത്തിന്റെ ആദ്യ പേജിൽ കുടുംബത്തിന്റെ വിശ്വാസത്തിന് സ്ഥാനം.

ദ്വാരകാധീഷ് എന്ന ശ്രീകൃഷ്ണനെയാണ് ആ പേജിൽ കാണാനാകുക. ദ്വാരക ക്ഷേത്രത്തിന്റെ ട്രസ്റ്റി കൂടിയാണ് മൗലേഷ്ഭായ് ഉക്കാനി. കശുവണ്ടി, ബദാം, ഉണക്കമുന്തിരി, ചോക്ലേറ്റ് എന്നിവയാൽ ക്ഷണക്കത്ത് പെട്ടിയും അലങ്കരിച്ചിട്ടുണ്ട്. ജനപ്രിയ ഗായികമാരായ ഐശ്വര്യ മജുംദാറും സച്ചിൻ-ജിഗർ ജോഡിയും വിവാഹത്തിന് സംഗീത പരിപാടികൾ അവതരിപ്പിക്കാനെത്തും.

വിവാഹ വിരുന്നിൽ അതിഥികൾക്ക് ആഹാരം വിളമ്പുന്ന ഒരു പ്ലേറ്റിന്റെ വില 18,000 രൂപയാണ്. 26 ഏക്കറിൽ സജ്ജീകരിച്ചിരിക്കുന്ന ഉമൈദ് ഭവൻ പാലസ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും രാജകീയവുമായ ഹോട്ടലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

ഉമൈദ് ഭവൻ പാലസിൽ ഒരു മുറി ലഭിക്കുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അവിടെ ഒരു മുറിയ്‌ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 50,000 രൂപയോളമാണ്. അതിമനോഹരമായി അലങ്കരിച്ച മുറികൾക്ക് 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ചിലവ് വരും.

NEWS
Advertisment