സീറ്റ് കുറഞ്ഞാലും, യുപിയില്‍ യോഗി തുടരും; സമാജ്‌വാദി 150 സീറ്റുകള്‍ നേടാം, കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ല-സര്‍വേഫലം ഇങ്ങനെ

New Update

publive-image

Advertisment

ലഖ്‌നൗ: സീറ്റ് കുറഞ്ഞാലും യുപിയില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വേ ഫലം. 213 മുതൽ 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. 403 അംഗങ്ങളുള്ള യുപി നിയമസഭയിൽ കഴിഞ്ഞ തവണ 325 സീറ്റുകളാണ് ബിജെപി നേടിയത്.

സമാജ്‌വാദി പാർട്ടി 152–160 സീറ്റുകൾ വരെ നേടി മുന്നേറ്റം നടത്തിയേക്കാം. ബിഎസ്പി 16–20 സീറ്റുകൾ നേടാമെന്നും സർവേ പറയുന്നു. കോൺഗ്രസ് വലിയ മാറ്റമുണ്ടാക്കില്ലെന്നും (6–10 സീറ്റ്) സർവേ പ്രവചിക്കുന്നു. നവംബർ ആദ്യ ആഴ്ചയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

yogi adityanath
Advertisment