പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുപിയില്‍ 19-കാരിയെ സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തി

New Update

publive-image

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ 19കാരിയെ ആൺ സുഹൃത്ത് വെടിവെച്ചു കൊന്നു. രാജ്നീഷ് എന്ന യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. രാജ്നീഷുമായുള്ള ബന്ധത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ കല്യാണം വീട്ടുകാർ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Advertisment

പെൺകുട്ടിയും സഹോദരനും ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഇവരുടെ അടുത്തെത്തിയ ഇയാള്‍ ബൈക്കില്‍ ചവിട്ടുകയായിരുന്നു. ബൈക്കിനൊപ്പം നിലത്ത് വീണ സഹോദരന്റെ അരികിൽ നിന്ന് പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോവുകയും വസ്ത്രങ്ങൾ വലിച്ചു കീറിയ ശേഷം വെടിയുതിർക്കുകയുമായിരുന്നു.

Advertisment