ഇനിയില്ല ആ ശബ്ദം! 'ഇന്ത്യൻ ഫുട്ബാളിന്‍റെ ശബ്ദം' നോവി കപാഡിയ അന്തരിച്ചു

New Update

publive-image

ന്യൂഡൽഹി: 'ഇന്ത്യൻ ഫുട്ബാളിന്‍റെ ശബ്ദം' എന്നറിയപ്പെടുന്ന പ്രമുഖ കമന്‍റേറ്റർ നോവി കപാഡിയ (67) അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളം വീല്‍ചെയറിലായിരുന്നു കപാഡിയയുടെ ജീവിതം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

Advertisment

ഒമ്പത് ഫിഫ ലോകക്കപ്പുകൾ, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം പുറത്തിറിക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബാളിലെ എൻസൈക്ലോപീഡിയ എന്നും നോവി കപാഡിയ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ് എന്ന പുസ്തകം പ്രശസ്തമാണ്.

Advertisment