/sathyam/media/post_attachments/Aku5qHTlPht777ctGY4S.jpg)
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി എഴുത്തുകാരിയാകുന്നു. 'ലാല്‍സലാം' എന്നാണ് ആദ്യ നോവലിന്റെ പേര്. 2010ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് കാരണമായ സംഭവമാണ് നോവലിന്‍റെ പ്രമേയം. നവംബർ 29ന് പുസ്തകം വിപണിയിലെത്തും.
കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ടെന്നും വായനക്കാര്‍ക്ക് നോവല്‍ ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു. വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറുടെ കഥയാണ് 'ലാല്‍സാലം' പറയുന്നത്. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.