സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് അമിത് ഷാ

New Update

publive-image

ലഖ്നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിജിപി, ഐജിപി മാരുടെ 56ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

തീരദേശ സുരക്ഷ, തീവ്രവാദം, മയക്കു മരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അതിർത്തി പ്രശ്നങ്ങൾ, മാവോയിസ്റ്റ് ആക്രമണങ്ങൾ തുടങ്ങിയ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെ ആഭ്യന്തരമന്ത്രി പ്രശംസിച്ചു.

Advertisment