New Update
ലഖ്‌നൗ: കുളിപ്പിക്കുന്നതിനിടെ കൃഷ്ണ വിഗ്രഹത്തില്‍ 'പരിക്കേറ്റ'തിനെ തുടര്‍ന്ന് ചികിത്സ തേടി വിഗ്രഹം ആശുപത്രിയിലെത്തിച്ച് പൂജാരി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്.
Advertisment
രാവിലെ ഒമ്പത് മണിയോടെയാണ് പൂജാരി ലേഖ് സിങ് വിഗ്രഹത്തിനെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതിന് വിസമ്മതിച്ചു. ഒടുവില്‍ താന്‍ കരഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന് ബാന്റേജിട്ടതായി പൂജാരി പറഞ്ഞു.
30 വര്‍ഷമായി അര്‍ജുന്‍ നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് പരിക്കേറ്റതെന്ന് ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മനസ് അസ്വസ്ഥമായെന്നും, അതുകൊണ്ട് വിഗ്രഹം ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.