ഡെറാഡൂണ്‍: 2022ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തരാഖണ്ഡില്‍ വന്‍ വാദ്ഗാനവുമായി ആം ആദ്മി പാര്‍ട്ടി. ഉത്തരാഖണ്ഡിൽ സൗജന്യ തീർഥാടനമാണ് പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
Uttarakhand बदलाव के लिए तैयार।
— AAP (@AamAadmiParty) November 21, 2021
हरिद्वार में मुख्यमंत्री श्री @ArvindKejriwal जी का विशाल Roadshow 🔥#KejriwalTeerthYatraYojanapic.twitter.com/apqrWVKCh0
'ഉത്തരാഖണ്ഡിൽ സമഗ്രമാറ്റം കൊണ്ടുവരാൻ ആം ആദ്‌മി പാർട്ടിക്ക് സാധിക്കും. അതുകൊണ്ട് ഞങ്ങൾക്കു വോട്ട് ചെയ്യൂ. നിങ്ങളുടെ ഇഹലോകവും പരലോകവും സുന്ദരമാക്കാൻ ഞങ്ങൾക്ക് കഴിയും'- കെജ്‌രിവാള്‍ പറഞ്ഞു.
''സംസ്ഥാനത്തെ മുസ്‌ലിം സഹോദരങ്ങൾക്ക് അജ്മീരിലേക്കും സിഖ് സഹോദരർക്ക് കർതാർപുരിലേക്കും സൗജന്യ യാത്ര അനുവദിക്കും. സൗജന്യ വൈദ്യുതി, എല്ലാ യുവാക്കൾക്കും തൊഴിൽ എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കും''-കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.