ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍! പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അധികൃതരും ഞെട്ടി-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടകയില്‍ പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ നോട്ടുകള്‍. ചുവരിലെ പൈപ്പുകള്‍ക്കിടയില്‍ നിറച്ചുവച്ച നിലയിലായിരുന്നു നോട്ടുകള്‍. സംഭവത്തിന്റെ ദൃശ്യം വൈറലാണ്.

ജോയിന്റ് എഞ്ചിനീയറായ ശാന്തഗൗഡ ബരാദറിന്റെ കല്‍ബുര്‍ഗിയിലെ വസതിയിലാണ് അഴിമതി വിരുദ്ധ സംഘം റെയ്ഡ് നടത്തിയത്. ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 25 ലക്ഷം രൂപയും വലിയ അളവില്‍ സ്വര്‍ണവും പിടിച്ചെടുത്തു.

പരിശോധന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനാല്‍ എഞ്ചിനീയര്‍ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച് പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്.

Advertisment