/sathyam/media/post_attachments/xnIAX7RUBRZtEHXyRGhX.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രചിച്ച 'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരേ അഭിഭാഷകനായ വിനീത് ജിന്ദാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളി.
കേസ് പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വര്‍മ ഹർജിയിലെ വാദങ്ങള്‍ അംഗീകരിച്ചില്ല. ''പുസ്തകം വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് പറയൂ, അത് മോശം രീതിയില്‍ രചിക്കപ്പെട്ടതാണെന്ന് അവരെ അറിയിക്കൂ, മറ്റ് നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ആളുകളോട് പറയൂ, വികാരങ്ങള്‍ വ്രണപ്പെടുന്നെങ്കില്‍ മറ്റ് മികച്ചത് വായിക്കൂ'', എന്ന് ജഡ്ജി ഹർജിക്കാരനോട് പറഞ്ഞു.
പുസ്തകത്തില്‍ 'ഹിന്ദുത്വ'യെ തീവ്രവാദ സംഘങ്ങളായ ഐഎസ്, ബൊക്കോ ഹറാം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുന്നുണ്ടെന്നും ഇത് മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.