'മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍'; വിവാദത്തിന് തുടക്കമിട്ട് കേന്ദ്രമന്ത്രി നാരായണ്‍ റാണെ

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് കേന്ദ്രമന്ത്രി നാരായണ്‍ റാണെ. മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുമെന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അടുത്ത മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് റാണെ പറഞ്ഞത്.

Advertisment

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് ബി.ജെ.പി അധികാരമേറ്റെടുക്കുമെന്ന റാണെയുടെ പ്രഖ്യാപനം. നിലവിലെ സര്‍ക്കാറിനെ തകര്‍ക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചില കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അടിക്കണമെന്ന് പരസ്യമായി പറഞ്ഞതിന് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് അറസ്റ്റിന് കാരണമായത്.

Advertisment