ചെന്നൈ: കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായതിനു പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്റെ വേറിട്ട പ്രതിഷേധം. ബാത് ടബ്ബിൽ കയറി വെള്ളത്തിലൂടെ പാട്ടും പാടി തുഴയുന്ന നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഉപയോഗിക്കാത്ത ബാത്ത് ടബ് വഞ്ചിയാക്കി മാറ്റിയായിരുന്നു പ്രതിഷേധം. ഷട്ടില്‍ ബാറ്റില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി തുഴയുണ്ടാക്കിയാണ് ബോട്ട് വെള്ളത്തിലിറക്കിയത്. നുങ്കംപാക്കത്തെ സ്വന്തം വീടിന്റെ പരിസരത്ത് നിന്നുമാണ് ഈ രംഗമെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൻസൂർ അലിഖാൻ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
#mansooralikhan#actormansooralkhan#chennairainpic.twitter.com/dKoWGVPm77
— nadigarsangam pr news (@siaaprnews) November 27, 2021
'ജനിച്ചാൽ തമിഴ്നാട്ടില്‍ ജനിക്കണമെന്നും ഇതാണ് വൈഗയാറും കാവേരിയാറും താമരഭരണിയു'മെന്നെല്ലാം പാടിയാണ് നടന്റെ പ്രതിഷേധം. നേരത്തേയും വേറിട്ട പ്രതിഷേധങ്ങള്‍ വഴി ജനശ്രദ്ധ നേടിയ താരമാണ് മന്‍സൂര്‍ അലിഖാന്‍. കനത്ത മഴയിൽ ചെന്നൈയുടെ പല ഭാഗത്തും വെള്ളക്കെട്ട് തുടരുകയാണ്.