New Update
Advertisment
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.
"സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്'' - കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.