ഭരണഘടനയും സഭാ ചട്ടങ്ങളും ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്, ഈ സാഹചര്യത്തിൽ പ്രതിഷേധിക്കുക അല്ലാതെ മറ്റു മാർഗമില്ല; രാജ്യസഭ ചെയർമാനും ഭരണ കക്ഷിയും ചേർന്ന് പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുൻപിൽ മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്-എളമരം കരീം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പാർലമെൻ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന് എളമരം കരീം എം.പി. കാർഷിക ബില്ലിൻമേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലോകസഭയിലേത് പോലെ രാജ്യസഭയിലും ചർച്ച നിഷേധിച്ചു. നിയമം പിൻവലിക്കാനുള്ള ബില്ലിൻമേൽ ചർച്ച നടത്തിയ ചരിത്രം ഉണ്ട്, അത് നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കാർഷിക നിയമത്തിൽ ചർച്ച വേണം എന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചു. സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. ബില്ലിൻ്റെ ലക്ഷ്യങ്ങൾ എന്ന രേഖയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്, ഈ പൊള്ളത്തരം തുറന്ന് കാട്ടാനാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്.

2020ൽ എങ്ങനെ ആണോ കർഷക നിയമങ്ങൾ പാസാക്കിയത് അതുപോലെ തന്നെ ചർച്ച നടത്താതെയാണ് പിൻവലിക്കാനുള്ള ബില്ലും അവതരിപ്പിച്ചത്. ഭരണഘടനയും സഭാ ചട്ടങ്ങളും ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്, ഈ സാഹചര്യത്തിൽ പ്രതിഷേധിക്കുക അല്ലാതെ മറ്റു മാർഗമില്ല. രാജ്യസഭ ചെയർമാനും ഭരണ കക്ഷിയും ചേർന്ന് പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുൻപിൽ മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

Advertisment