ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി

New Update

publive-image

Advertisment

ന്യൂഡൽഹി: കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബിൽ തിങ്കളാഴ്ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു.

നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

Advertisment