Advertisment

യു.പി.എ സഖ്യം ഇല്ലാതായി, ബിജെപിക്കെതിരെ പുതിയ സഖ്യം വേണം; പവാറിനെ സന്ദര്‍ശിച്ച് മമതാ ബാനര്‍ജി

New Update

publive-image

Advertisment

മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തി. ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്ത് യു.പി.എ സഖ്യം നിലവില്‍ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ടുകെട്ട് വേണമെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ ഉറച്ച ബദൽ വേണമെന്നും അവർ പറഞ്ഞു.

എന്താണ് യുപിഎ, ഇപ്പോള്‍ യുപിഎ ഇല്ല- പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ച പവാര്‍, അന്ന് 2024ന് മുന്നോടിയായിട്ടുള്ള ടെംപ്ലേറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. ശരദ് പവാര്‍ രാജ്യത്തെ മുതിര്‍ന്ന നേതാവാണെന്നും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് താന്‍ മുംബൈയിലെത്തിയതെന്നും മമത പറഞ്ഞു. ശരദ് പവാര്‍ പറയുന്നതെന്തും താന്‍ അനുസരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടര്‍ച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എന്‍സിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടര്‍ന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

മമതയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൂട്ടായശ്രമം ആവശ്യമാണെന്ന് നസ്സിലാക്കുന്നതായി ശരദ് പവാർ വ്യക്തമാക്കി.

Advertisment