ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ പദ്ധതിയിട്ടത്.
കോണ്‍ഗ്രസ് നേതാവ് ഒപ്പമുള്ളയാളോട് പറയുന്നത് എംഎല്‍എയെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് ഒരു കോടിയോ മറ്റോ ആകട്ടെ. അത് തരാം. ആരുമറിയാതെ തീര്‍ത്തുകളയണമെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Plot to assassinate a sitting BJP MLA & chairman of BDA SR vishwanath being probed by crime branch. Congress leader Gopalkrishna has been detained and is being questioned.
— Deepak Bopanna (@dpkBopanna) December 1, 2021
A video is now out where he talks of his plan to kill the MLA and make it a swift & secret op. pic.twitter.com/c42OZi3Ot3
'അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്' എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ വളരെ പഴയതാണെന്നനും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.