ഇന്ത്യയിലെ യുവജനങ്ങൾ എപ്പോൾ വരെ ക്ഷമയോടെ കാത്തിരിക്കണം? കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് വരുണ്‍ ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്ക് പരീക്ഷ നടത്തിയാലും ഫലം പ്രസിദ്ധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരുണ്‍ വിമര്‍ശനമുന്നയിച്ചത്.

റെയില്‍വേ ഗ്രൂപ്പ് ഡി, ആര്‍ആര്‍ബി എന്‍ടിപിസി തസ്തികകളിലെ തുടര്‍നടപടികളില്‍ റെയില്‍വേ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളും ഈ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വരുണിന്റെ വിമര്‍ശനം.

സേനയിലെ റിക്രൂട്ട്‌മെന്റിലും കാലത്താമസം നേരിടുന്നതായി വരുണ്‍ ആരോപിക്കുന്നു. ഇന്ത്യയിലെ യുവജനങ്ങള്‍ എപ്പോള്‍ വരെ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് വരുണിന്റെ ചോദ്യം.

Advertisment