വാക്‌സിന്‍ എടുക്കാത്തവരെ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ ഭരണകൂടം

New Update

publive-image

മധുര: വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മധുര ജില്ലാ ഭരണകൂടം. ഒരാഴ്ചയ്ക്കു ശേഷം പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അറിയിച്ചു.

Advertisment

ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അല്ലാത്തവര്‍ക്കു പൊതു ഇടങ്ങളില്‍ പ്രവേശനം വിലക്കും. ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാവും പ്രവേശനം നല്‍കുക.

മധുരയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത മൂന്നു ലക്ഷം പേര്‍ ഉണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 71.6 ശതമാനം പേര്‍ ആ്ദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 32.8 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്- കലക്ടര്‍ അറിയിച്ചു.

Advertisment