/sathyam/media/post_attachments/kgEK8dNNAvMu7NnxT6Q9.jpg)
പനാജി: ഗോവയിലെ മോര്‍പിര്‍ല ഗ്രാമത്തില്‍ ഗോത്രവര്‍ഗസ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഗോത്രവര്‍ഗ സ്ത്രീകള്‍ക്കൊപ്പം പ്രിയങ്കയും ചുവടുവെക്കുന്നതിന്റെ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിക്ക് തുടക്കംകുറിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. അടുത്തകൊല്ലം ആദ്യമാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.