10 വര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ 90 ശതമാനവും കോണ്‍ഗ്രസിന് തിരിച്ചടി; ഉത്തരവാദി കോണ്‍ഗ്രസ് നേതൃത്വം മാത്രം; കോണ്‍ഗ്രസില്ലാത്ത ബിജെപി വിരുദ്ധസഖ്യം സാധ്യമെന്ന് പ്രശാന്ത് കിഷോര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്ലാത്ത ബിജെപിവിരുദ്ധ സഖ്യമുണ്ടാക്കി 2024-ലെ തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 10 വര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ 90 ശതമാനവും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇതിന് ഉത്തരവാദി കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

മോദിയുടെ ശക്തി മനസിലാക്കാതെ പോരാടിയിട്ട് കാര്യമില്ലെന്ന് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അധികം താമസിയാതെ ജനങ്ങള്‍ മോദിയെ പുറത്താക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചിന്ത. എന്നാല്‍ അത് നടക്കില്ല. അടുത്ത കുറച്ചു പതിറ്റാണ്ടു കാലത്തേക്ക് ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ടാകുമെന്നും, ഇത് തിരിച്ചറിയാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പോരായ്മയെന്നും പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു.

Advertisment