ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടം; അദ്ദേഹം ധീരനായിരുന്നു; സായുധസേനയെ സ്വയംപര്യാപ്തമാക്കാന്‍ കഠിനമായി പരിശ്രമിച്ചു-നരേന്ദ്ര മോദി

New Update

publive-image

ലഖ്‌നൗ: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എല്ലാ ധീരസൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

ജനറല്‍ ബിപിന്‍ റാവത്ത് ധീരനായിരുന്നു. സായുധസേനയെ സ്വയംപര്യാപ്തമാക്കാന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചതിന് രാജ്യം സാക്ഷ്യം വഹിച്ചു.

ഇന്ത്യ ദുഃഖിക്കുകയാണ്. വേദനയുണ്ടെങ്കിലും നാം നമ്മുടെ ചുവടുവെപ്പോ വികസനമോ നിര്‍ത്തില്ല. ഇന്ത്യ നിശ്ചലമാവുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപുരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment