കുനൂരിലെ ഹെലികോപ്റ്റര്‍ അപകടം: വീഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടിലെ കുനൂരിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂര്‍ പൊലീസിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Advertisment

മലയാളിയായ കോയമ്പത്തൂര്‍ രാമനാഥപുരം തിരുവള്ളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫറായ വൈ ജോയ് എന്ന കുട്ടിയാണ് കാട്ടേരി റെയില്‍പാളത്തിന് സമീപം നില്‍ക്കവെ നിര്‍ണായക വീഡിയോ പകര്‍ത്തിയത്.

താഴ്ന്ന് പറന്ന ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നത്.

Advertisment