/sathyam/media/post_attachments/O7ODFZZO9wenKGiYTk02.jpg)
ന്യൂഡല്‍ഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. പത്താം ക്ലാസ് ചോദ്യപേപ്പറാണ് വിവാദത്തിലായത്.
ഇംഗ്ലീഷ് പരീക്ഷ എഴുതാനെത്തിയ ചില കുട്ടികൾക്കു ലഭിച്ച ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സത്രീ– പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്.
സ്ത്രീ - പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നത്. ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കം ഉണ്ടാക്കാനും ഭാര്യമാർക്ക് സാധിച്ചിരുന്നു.
Unbelievable! Are we really teaching children this drivel?
— Priyanka Gandhi Vadra (@priyankagandhi) December 13, 2021
Clearly the BJP Government endorses these retrograde views on women, why else would they feature in the CBSE curriculum? @cbseindia29@narendramodi?? pic.twitter.com/5NZyPUzWxz
എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്ത്രീസ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. അച്ഛന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്ചപ്പാട് ഇല്ലാതായി. സ്ത്രീ– പുരുഷ തുല്യത നടപ്പാക്കിയതിലൂടെ എല്ലാം താളം തെറ്റി– എന്നിങ്ങനെയാണ് ഖണ്ഡികയിൽ വിശദീകരിച്ചിരിക്കുന്നത്.
ചോദ്യപ്പേപ്പറിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ലോക്‌സഭയിലും വിഷയം ഉന്നയിച്ചു. ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നത് അവിശ്വസനീയമാണെന്നാണ് ചോദ്യപേപ്പർ ട്വീറ്റ് ചെയ്ത് പ്രിയങ്ക ഗാന്ധി കുറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us