/sathyam/media/post_attachments/4k3wAQXnrJTv4Ac1BAou.jpg)
ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിൽ നടത്തിയ പ്രസംഗത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപയോഗിച്ചതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്. ക്ഷേത്രത്തിലേക്ക് ടെലിപ്രോംപ്റ്ററുമായി ആരാണ് പോകുന്നതെന്ന് ശ്രീനിവാസ് സമൂഹമാധ്യമത്തിലൂടെ ചോദിച്ചു.
''ഹിന്ദുക്കള്‍ ടെലിപ്രോംപ്റ്ററുമായി ക്ഷേത്രത്തില്‍ പോകില്ല, പക്ഷേ ഹിന്ദുത്വവാദി പോകും'', ശ്രീനിവാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ശ്രീനിവാസിന്റെ ഈ പോസ്റ്റ്.