ലഖ്‌നൗ: ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്രയെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. " നിങ്ങള്‍ക്ക് നാണമുണ്ടോ. കുറ്റാരോപിതനായ വ്യക്തിയെ ജയിലിലടച്ച കള്ളന്മാരാണ് മാധ്യമപ്രവര്‍ത്തകര്‍. നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക. നിങ്ങള്‍ക്ക് എന്താണ് അറിയേണ്ടത്", അജയ് മിശ്ര ചോദിച്ചു.
#WATCH | MoS Home Ajay Kumar Mishra 'Teni' hurls abuses at a journalist who asked a question related to charges against his son Ashish in the Lakhimpur Kheri violence case. pic.twitter.com/qaBPwZRqSK
— ANI UP (@ANINewsUP) December 15, 2021
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലംഖിംപുര്‍ഖേരി സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ആഷിഷ് മിശ്രയുടെ ജയില്‍വാസത്തേക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി.