New Update
/sathyam/media/post_attachments/dd2mrjG9GVvQ1sjlHsKq.jpg)
ഹൈദരാബാദ്: ഹൈദരാബാദിലെ സൊമാജിഗുഡയില്‍ ഒമിക്രോൺ ബാധിച്ച സൊമാലിയൻ സ്വദേശി ആശുപത്രിയിൽനിന്നു മുങ്ങി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സൊമാലിയയില്‍ നിന്നെത്തിയ 23-കാരനെ ചൊവ്വാഴ്ചയാണ് കാണാതായത്. ഡിസംബര്‍ 12-ന് ഹൈദരാബാദില്‍ നിന്നെത്തിയ ഇയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Advertisment
ഇയാളെ കണ്ടുകിട്ടിയാല്‍ തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഒമിക്രോൺ വാർഡിൽ താമസിപ്പിക്കുമെന്നു ഹൈദരാബാദ് പൊലീസ് അറിയിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ യുവാവിനായി തിരച്ചിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us