New Update
ലഖ്‌നൗ: സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ രാമദാസ് ഗിരിയെ (56) കൊലപ്പെടുത്തിയ കേസില്‍ ബിജ്‌നോര്‍ സ്വദേശി മുഹമ്മദ് ജിഷാനെ പൊലീസ് അറസ്റ്റു ചെയ്തു. ആള്‍ദൈവം പ്രവചിച്ചു നല്‍കിയ നമ്പറുള്ള ഭാഗ്യക്കുറിയെടുത്തിട്ട് സമ്മാനമടിക്കാത്തതില്‍ പ്രകോപിതനായ പ്രതി രാമദാസ് ഗിരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Advertisment
ജിഷാന്‍ രാമദാസ് ഗിരിയില്‍ നി്ന്നു ഭാഗ്യ നമ്പറുകള്‍ വാങ്ങിയത് 51,000 രൂപയും മൊബൈല്‍ ഫോണും ദക്ഷിണ നല്‍കിയാണ്. തുടര്‍ന്നു അഞ്ചു ലക്ഷം രൂപയുടെ ലോട്ടറി ഭാഗ്യ നമ്പറില്‍ വാങ്ങി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിഷാനു സമ്മാനം ലഭിച്ചില്ല. തുടര്‍ന്നാണ് ഇയാള്‍ ആള്‍ദൈവത്തെ കൊലപ്പെടുത്തിയത്. രാമദാസ് ഗിരിയെ ശനിയാഴ്ച്ച രാവിലെയാണ് ബിജമ്‌നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.