/sathyam/media/post_attachments/52U6QUfetLDUE61Ia3C3.jpg)
ന്യൂഡല്‍ഹി: 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്മരിക്കാനായി ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവഗണിച്ചതായി കോണ്‍ഗ്രസ്. ഇന്ത്യയ്ക്കായി 32 വെടിയുണ്ടകളേറ്റ ഇന്ദിരാ ഗാന്ധിയെ മറന്നാണ് മോദി സർക്കാർ 1971 യുദ്ധത്തിന്റെ വിജയാഘോഷം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സർക്കാർ ഓർക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ലെന്നതു കൊണ്ട് ഇന്ദിരാ ഗാന്ധിയുടെ ജീവത്യാഗം വൃഥാവാകുമെന്ന് താൻ കരുതുന്നില്ലെന്നും ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കം കുറിച്ച് രാഹുൽ പറഞ്ഞു.
സ്ത്രീവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഒഴിവാക്കിയെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ''അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെയും 50-ാം വാര്‍ഷികത്തിലാണിത്. നരേന്ദ്ര മോദിജി... സ്ത്രീകള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകര്‍തൃമനോഭാവം സ്വീകാര്യമല്ല." - പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.