വിവാഹശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കിയില്ല; നവവധു ജീവനൊടുക്കി

New Update

publive-image

ഹൈദരാബാദ്: വിവാഹശേഷം സൗദി അറേബ്യയിലേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ചന്ദനനഗറിലാണ് ഖനേജ ഫാത്തിമ (24) എന്ന യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.

Advertisment

ഖനേജയുടെ ഭര്‍ത്താവ് സയ്യിദ് ഹമീദ് സൗദിയില്‍ റിസര്‍ച്ച് അനലിസ്റ്റാണ്. ജൂലൈയിലായിരുന്നു ഇവരുടെ വിവാഹം. രണ്ട് മാസങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് മടങ്ങിയ ഹമീദ് ഖനീജയുടെ മെസേജുകള്‍ക്ക് മറുപടി നല്‍കാറില്ലായിരുന്നുവെന്നും, ഇതേത്തുടര്‍ന്ന് യുവതി മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment