/sathyam/media/post_attachments/6D0W06JZOQLJS0S4hO5n.jpg)
ന്യൂഡൽഹി: ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. ലിംഗസമത്വം ഉറപ്പാക്കണമെങ്കിൽ ആൺകുട്ടികളുടെ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കി കുറയ്ക്കണം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും പോഷകാഹാരത്തിലും സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.