/sathyam/media/post_attachments/kbPNgqeLpyKLooR8xlj8.jpg)
ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ടിവി സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ എന്‍ മാനസ, എം മാനസ എന്നിവരാണ് മരിച്ചത്. അബ്ദുല്‍ റഹീം എന്ന 25കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളും അപകടത്തില്‍ മരിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30-നാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കഷ്ണങ്ങളായി മുറിഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.