യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

New Update

publive-image

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. ഗോമതി (28) എന്ന യുവതിയാണ് യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്. യുവതി ഗുരുതരാവസ്ഥയില്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

വീട്ടില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ഭര്‍ത്താവ് ലോകനാഥന്റെയും തീരുമാനം. എന്നാല്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment