/sathyam/media/post_attachments/4gSzS4d7NBtqYU9WEnU9.jpg)
ന്യൂഡൽഹി: രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് നടിയും സമാജ്‍വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍. എംപിമാരുടെ സസ്പെന്‍ഷന്‍ ഉന്നയിച്ച ജയ ബച്ചന്‍, സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറഞ്ഞു.
സ്പീക്കര്‍ തന്റെ പരാതികള്‍ കേള്‍ക്കുന്നില്ലെന്നും ജയ ആരോപിച്ചു. സര്‍ക്കാര്‍ ഇങ്ങനെ അധികകാലം പോകില്ലെന്ന് താന്‍ ശപിക്കുന്നതായും ജയ വ്യക്തമാക്കി. ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ ക്രമപ്രശ്‌നം ഉന്നയിച്ചതോടെയാണ് വാക്‌പോര് ആരംഭിച്ചത്.
വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ജയ ബി.ജെ.പിയ്‌ക്കെതിരെ പൊട്ടിത്തെറിച്ചത്. ഐശ്വര്യയുടെ ഭര്‍തൃമാതാവ് കൂടിയാണ് ജയ ബച്ചന്‍.