പരിസ്ഥിതി നാശവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഒന്നിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല; കെ-റെയില്‍ പദ്ധതിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ശശി തരൂര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. പരിസ്ഥിതി നാശവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഒന്നിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് തരൂര്‍ പറഞ്ഞു.

വിശദമായി പഠിക്കാതെ പദ്ധതിയെ എതിർക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ നിലപാട്. കെ-റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുന്നോട്ട് പോകുന്ന തരൂരിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിക്ക് വിധേയനാകാന്‍ തരൂര്‍ തയ്യാറാകണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.

Advertisment