ആമസോണിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

New Update

publive-image

രാജ്യത്തെ മുൻനിര ഓണ്‍ലൈന്‍ വില്‍പന ശാലകളിലൊന്നായ ആമസോണിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അധികാരികളോട് ആവശ്യപ്പെട്ടു. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് (സിസിഐ) സംഘടനയുടെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട് അടുത്തിടെ സിസിഐ റദ്ദാക്കിയിരുന്നു.

Advertisment

ആമസോണ്‍ വില്‍പനയില്‍ ഇരട്ടത്താപ്പു കാണിക്കുന്നുണ്ടെന്നും ഇതിനാല്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നുമാണ് സിസിഐയുടെ നടപടിയെ സ്വാഗതം ചെയ്ത സിഎഐടി ആവശ്യപ്പെട്ടത്.

ആമസോണിനെതിരെ രാജ്യത്ത് നിരവധി കേസുകൾ നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം അതിവേഗം തീര്‍പ്പാക്കി കമ്പനിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സിഎഐടി ആവശ്യപ്പെട്ടു. ആമസോണിന്റെ കടന്നുവരവോടെ ചെറുകിട കച്ചവടക്കാരുടെ നിലനില്‍പ്പിന് ഭീഷണിയായെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. റീട്ടെയില്‍ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ ആരോപിക്കുന്നു.

വില കുറച്ചു വില്‍ക്കുക വഴി പല നിയമങ്ങളെയും മറികടക്കുകയാണ് ആമസോണ്‍ പോലത്തെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ചെയ്യുന്നതെന്ന് അവര്‍ ആരോപിക്കുന്നു. രണ്ടുവര്‍ഷം മുൻപ് സിസിഐ അംഗീകാരം നല്‍കിയതായിരുന്നു ആമസോണ്‍-ഫ്യൂച്ചര്‍ കരാര്‍. ഇത് റദ്ദാക്കുക വഴി പുതിയ ചരിത്രം കുറിയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

Advertisment