/sathyam/media/post_attachments/FC1ygh0lAc0CZzmqXI5d.jpg)
ന്യൂഡല്‍ഹി: മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണണത്തില്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. പരാതി സ്വമേധയാ പരിഗണിച്ച് ഐടി മന്ത്രാലയം അന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചു.
സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടും. പ്രിയങ്ക ഗാന്ധിയുടെ മൊഴി എടുക്കും. പ്രിയങ്കാഗാന്ധി ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു.