/sathyam/media/post_attachments/MPThlkY9nhUFghGvgE19.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ഇന്ത്യ ന്യൂസ്– ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേഫലം. 233–252 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് പ്രവചനം. 403 അംഗങ്ങളുള്ള യുപി നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരം പിടിച്ചത്.
എന്നാല്‍ ഇത്തവണ സീറ്റുകള്‍ കുറയുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 39 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. സമാജ്‌വാദി പാർട്ടി 135–149 സീറ്റുകൾ വരെ നേടും. ബിഎസ്പി 11–12 സീറ്റുകൾ വരെയും കോൺഗ്രസ് 3 –6 വരെ സീറ്റുകൾ നേടിയേക്കുമെന്നും സർവേ പറയുന്നു. മറ്റുള്ളവർക്ക് 1 മുതൽ 4 വരെ ലഭിച്ചേക്കാം.