പഞ്ചാബ് തിരഞ്ഞെടുപ്പില്‍ 'ഒരു കൈ നോക്കാന്‍' രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സംഘടനകള്‍; 'സംയുക്ത സമാജ് മോര്‍ച്ച'യെ നയിക്കുന്നത് ബല്‍ബീര്‍ സിങ് രജേവല്‍; ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യത

New Update

publive-image

Advertisment

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കർഷക സംഘടനകൾ. പഞ്ചാബ് നിയമസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കും. 'സംയുക്ത സമാജ് മോര്‍ച്ച' എന്ന പേരില്‍ രൂപവത്കരിച്ച മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിങ് രാജേവലാകും.

ആം ആദ്മി പാർട്ടിയുമായി ഇവർ സഖ്യമുണ്ടാക്കിയേക്കുമെന്നും വിവരമുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ 32 കര്‍ഷക സംഘടനകളാണ് സംയുക്ത കിസാൻ മോര്‍ച്ച എന്ന പേരിൽ പ്രതിഷേധിച്ചത്. ഇതിൽ 22 സംഘടനകളും പുതിയ പാർട്ടിക്കൊപ്പമുണ്ട്.

അതേസമയം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment