/sathyam/media/post_attachments/yQs3TPxI4xjoOVuLCzNE.jpg)
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് ആയിരം രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി. ആരംഭിച്ച ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് നരേന്ദ്ര മോദിയുടെ സംഭാവന.
'ഞാൻ ആയിരം രൂപ ബിജെപിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. രാഷ്ട്രത്തിന് പ്രഥമ സ്ഥാനം നല്‍കുകയെന്നതാണ് ബിജെപിയുടെ ആദര്‍ശം. ഞങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തെ നിങ്ങളുടെ സംഭാവനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ബിജെപിയെ ശക്തിപ്പെടുത്താൻ സഹായിക്കൂ. ഇന്ത്യയെ ശക്തമാക്കാൻ സഹായിക്കൂ''- സംഭാവന നല്‍കിയതിന്‍റെ റസീപ്റ്റ് ട്വിറ്ററില്‍ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആയിരംരൂപ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നമോ ആപ്ലിക്കേഷനിലെ ഡൊണേഷന്‍ മൊഡ്യൂളിലൂടെ ആയിരുന്നു തന്റെ സംഭാവനയെന്ന് നഡ്ഡ വ്യക്തമാക്കി.