/sathyam/media/post_attachments/jkNxxndDcSvPb39M7x6P.jpg)
ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യ ന്യൂസ്–ജൻ കി ബാത് അഭിപ്രായ സർവേഫലം. 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണു പ്രവചനം. കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും.
ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു. 5000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 39 ശതമാനം പേര്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38.2 ശതമാനം പേര്‍ കോണ്‍ഗ്രസിനെയാണ് അനുകൂലിച്ചത്. 11.7 ശതമാനം പേര്‍ ആം ആദ്മി പാര്‍ട്ടിയെ അനുകൂലിച്ചു.
പഞ്ചാബിലെ 117 സീറ്റിൽ 50–57 സീറ്റുകൾ വരെ ആം ആദ്മി നേടിയേക്കുമെന്നും കോൺഗ്രസ് 40–46 സീറ്റുകളും ശിരോമണി അകാലിദൾ 16–21 സീറ്റുകളും ബിജെപി 0–4 സീറ്റ് വരെ നേടുമെന്നുമാണു സർവേ പ്രവചിക്കുന്നത്.