തമിഴ്‌നാട്ടില്‍ 11 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; ഇന്ത്യയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 674 ആയി

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ 11 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്നവരില്‍ ഉള്‍പ്പെടെയാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 45ആയി.11 കേസുകളില്‍ ഏഴെണ്ണം ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവണ്ണാമലൈ, കന്യാകുമാരി, തിരുവാരൂര്‍ എന്നീ ജില്ലകളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു.

Advertisment

രാജ്യത്ത് ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി 75 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 674 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ് 167 പേര്‍. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 165 പേർ.

ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ് കേരളം. 57 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള തെലങ്കാനയില്‍ 55 പേര്‍ക്കും ഗുജറാത്തില്‍ 49 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ 46 ഉം, തമിഴ്‌നാട്ടില്‍ 45 ഉം, കര്‍ണാടകയില്‍ 31 പേര്‍ക്കും കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഒമ്പത്, ഒഡീഷയില്‍ എട്ട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആറ് പേര്‍ക്ക് വീതവും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്..

Advertisment