/sathyam/media/post_attachments/dd9USrE5e4tQS7OA3fSr.jpg)
ന്യൂഡൽഹി: വനിതകൾക്കായുള്ള ‘പൻഖുരി’ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെയും ‘ഗ്രാബ്ഹൗസ്’ എന്ന സ്റ്റാർട്ട്അപ്പിന്റെയും സ്ഥാപക പന്‍ഖുരി ശ്രീവാസ്തവ (32) ഹൃദയാഘാതം മൂലം മരിച്ചു. ഡിസംബർ 24നാണ് ഇവർക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പൻഖുരി കമ്പനി അറിയിച്ചു.
ഝാൻസിയിൽ ജനിച്ച പൻഖുരി, രാജീവ് ഗാന്ധി ടെക്നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം സ്വന്തമാക്കി. ഒരു വർഷം മുമ്പാണ് വിവാഹിതയായത്. സെക്വോയ ക്യാപിറ്റൽ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ശൈലേന്ദ്ര സിംഗ് ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ അവർക്ക് അനുശോചനം രേഖപ്പെടുത്തി.